മൂവാറ്റുപുഴ: സ്കൂൾ വാഹനങ്ങളുടെ സുരക്ഷ പരിശോധനയും സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷ ബോധവത്കരണ ക്ലാസും 16ന് രാവിലെ 9ന് മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂളിലും ,പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലുമായി നടത്തുമെന്ന് മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് സ്കൂളുകളിൽ അദ്ധ്യായനം തുടങ്ങുന്നതിന് മുമ്പായി പരിശോധനയും ബോധവത്കരണവും നടത്തുന്നത്. മൂവാറ്റുപുഴ ആർ.ടി.ഒയുടെ പരിധിയിൽ വരുന്ന എല്ലാ സ്ക്കൂൾ വാഹനങ്ങളും നിർബന്ധമായും അന്നേ ദിവസം മേഖല അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ടവയിൽ അനുയോജ്യമായ സ്ഥലങ്ങളിൽ പരിശോധനക്ക് എത്തിക്കേണ്ടതാണ്. നവംബർ 1മുതൽ മോട്ടോർ വാഹനവകുപ്പിന്റെ ലേബൽ പതിക്കാത്ത സ്ക്കൂൾ വാഹനങ്ങൾ മൂവാറ്റുപുഴ ആർ.ടി.ഒയുടെ പരിധിയിലുള്ള നിരത്തുകളിൽ സർവ്വീസ് നടത്തുവാൻ അനുവദിക്കുകയില്ലെന്നും ആർ.ടി.ഒ അറിയിച്ചു.