കൊച്ചി: ആക്ഷേപഹാസ്യത്തിന് പ്രസാദസൗമ്യമായ വിമർശനമെന്നും പര്യായമാകാമെന്ന് വരകളിലൂടെയും വരികളിലൂടെയും പ്രസരിപ്പിച്ച ചിരി ചിന്തകൾ കൊണ്ടു സാക്ഷ്യപ്പെടുത്തിയ കാർട്ടൂണിസ്റ്റാണ് യേശുദാസെന്ന് ജോൺപോൾ പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ യേശുദാസൻ സ്മൃതിവന്ദന സായാഹ്നത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കട്ട് കട്ട് കാർട്ടൂൺ ചലച്ചിത്ര മാസികയുടെ പ്രസാദകനായിരുന്ന ചലച്ചിത്ര നിർമ്മാതാവ് ഏലിയാസ് ഈരാളി, സംവിധായകൻ മോഹൻ, കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, കേരള കാർട്ടൂൺ അക്കാഡമി സെക്രട്ടറി അനൂപ്, ഫാ. അനിൽ ഫിലിപ്പ്, ഡൊമനിക് പ്രസന്റേഷൻ, കെ. ബാബു എം. എൽ. എ, മനുറോയി, സി. ഐ.സി. സി. ജയചന്ദ്രൻ, ജെ. ജെ. കുറ്റിക്കാട്ട് എന്നിവർ പങ്കെടുത്തു.