പള്ളുരുത്തി: കാഥികൻ പറവൂർ ഗോപിനാഥിന്റെ സ്മരണാർത്ഥം ഓൺലൈനിലൂടെ ഇന്ന് വൈകിട്ട് 7 ന് തുടർച്ചയായ അഞ്ചു ദിവസങ്ങൾ വ്യത്യസ്ത കഥകളുമായി കേരളത്തിലെ പ്രഗത്ഭ കാഥികർ പങ്കുചേരുന്നു. ഇടക്കൊച്ചി സലിം കുമാർ (കഥ - ബലികുടീരത്തിനു മുന്നിൽ),പുളിമാത്ത് ശ്രീകുമാർ (കഥ - കളിത്തോഴി), കണ്ണൻ ജി.നാഥ് (കഥ -സത്യ ഹരിശ്ചന്ദ്ര), സൂരജ് സത്യൻ (കഥ - രമണൻ), അമൃതവർഷ കണ്ണൻ (കഥ - കൽപ്രതിമ) എന്നിവർ കഥകൾ അവതരിപ്പിക്കും, കണ്ണൻ ജി.നാഥിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രോഗ്രാം കാണാവുന്നതാണെന്ന് പ്രോഗ്രാം ഭാരവാഹികൾ അറിയിച്ചു.