sndpmrd
മരട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി ശാഖ വനിതാ സംഘം നടത്തുന്ന ദേവീ സഹസ്രനാമാർച്ചന.

മരട്: മരട് തെക്ക് ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നവരാത്രിപൂജ ആരംഭിച്ചു. 13ന് പൂജവയ്പ്പും 14ന് മഹാനവമിപൂജയും 15ന് രാവിലെ 8 ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. വിജയദശമി വരെ എല്ലാ ദിവസവും സന്ധ്യയ്ക്ക്‌ എസ്.എൻ.ഡി.പി ശാഖ വനിതാ സംഘത്തിന്റെ ദേവീ സഹസ്രനാമാർച്ചനയും ഭജനയും ഉണ്ടാകും.