വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോകതപാൽ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾ എടവനക്കാട് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് തപാൽ ജീവനക്കാരെ ഉപഹാരം നൽകി ആദരിച്ചു. തപാൽ പ്രവർത്തനങ്ങളെ സംബന്ധിച്ച് പോസ്റ്റ് മാസ്റ്റർ സജിത റാണി വിശദീകരിച്ചു. പോസ്റ്റൽ അസി. കെ .ബി.സബിത, പോസ്റ്റ്മാൻ പി.ആർ.രാജി, കെ.ആർ.അനിൽ, കെ.പി.പ്രസീത, മെയിൽ പാക്കറ്റർ വിജയ് മോഹൻ എന്നിവർ സംബന്ധിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ് വിഭാഗം അദ്ധ്യാപകർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.