കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രിയാഘോഷത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ഒക്ടോബർ 13, 14, 15 തീയതികളിൽ നടക്കും. കലാപരിപാടികൾ കൗൺസിലർ മാലിനി കുറുപ്പ് ഉദ്ഘാടനം ചെയ്യും. 13ന് വൈകീട്ട് അഞ്ച് മുതൽ പൂജവെപ്പ് ആരംഭിക്കും. നൃത്തനൃത്യങ്ങൾ, വീണകച്ചേരി, ഭക്തിഗാനമേള, നാടൻ പാട്ട്, കീർത്തനാലാപനം തുടങ്ങി വിവിധ പരിപാടികൾ നടക്കും.
വിജയദശമി ദിനത്തിൽ പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയുണ്ടാകുമെന്ന് ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ.മാധവൻ അറിയിച്ചു.