വൈപ്പിൻ: എടവനക്കാട് പഞ്ചായത്ത് മാരോത്ത്കാട് കൃഷി സമാജത്തിൽ പൊക്കാളി വിളവെടുപ്പ് നടത്തി. സമാജത്തിൽപ്പെട്ട രണ്ട് ഏക്കറിൽ മാലോട്ടിത്തറ എം.കെ.അച്ചുതൻ ഇറക്കിയ കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ പി.കെ. സജ്‌ന ഉദ്ഘാടനംചെയ്തു.അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.സി.മനു, അസിസ്റ്റന്റ് അഗ്രികൾചറൽ ഓഫീസർ എസ്. ജി.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. വൈപ്പിനിൽ പലസ്ഥലങ്ങളിലും പൊക്കാളിക്കൃഷി ഇറക്കിയിട്ടുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനം കാരണം വിചാരിച്ച വിളവ് ലഭിച്ചില്ലെന്ന് കർഷകർ പറഞ്ഞു.