കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ജില്ലയിലെ കൊവിഡ് ഗ്രാഫ് താഴേക്ക്. രോഗമുക്തി നിരക്ക് ഉയർന്നതും ആശ്വാസമായി. ഇന്നലെ 1495 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 1472 പേർ സമ്പർകത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴ് പേർ പുറത്തുനിന്ന് വന്നവരാണ്. രോഗംബാധിച്ചവരിൽ അഞ്ച് പേർ ആരോഗ്യ പ്രവർത്തകരാണ്. അതേസമയം കൊവിഡിനെ പിടിച്ചുകെട്ടിയ വടക്കേക്കരയിൽ കേസുകൾ വീണ്ടും ഉയർന്നു. ഇന്നലെ മാത്രം 71 പേർക്കാണ് രോഗം സ്ഥരീകരിച്ചത്. ജില്ലയിലെ ഏറ്റവും ഉയർന്ന രോഗബാധയുള്ളയിടമാണ് വടക്കേക്കര. പുത്തൻവേലിക്കരയാണ് തൊട്ടുപിന്നിൽ. 69 പേർ. 2357 പേരാണ് രോഗമുക്തരായത്. 9.49 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.18017 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 3853 ആദ്യ ഡോസും, 14164 സെക്കന്റ് ഡോസുമാണ്. കോവിഷീൽഡ് 14867 ഡോസും, 3023 ഡോസ് കോവാക്‌സിനും, 127 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ4399919 ഡോസ് വാക്‌സിനാണ് നൽകിയത്. 2901643 ആദ്യ ഡോസ് വാക്‌സിനും, 1498276 സെക്കന്റ് ഡോസ് വാക്‌സിനും നൽകി.