കൊച്ചി: കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിൽ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണംതേടി. പണംനൽകി വാക്‌സിനെടുത്തതിനാൽ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ചേർക്കേണ്ട ആവശ്യമില്ല. പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സർട്ടിഫിക്കറ്റ് നൽകണമെന്നും ഇതിനായി കൊവിൻ പോർട്ടലിൽ മാറ്റംവരുത്തണമെന്നും ഹർജിയിൽ പറയുന്നു.