avx

പെരുമ്പാവൂർ: ആളുകൾ നോക്കിനിൽക്കെ വളയൻചി​റങ്ങറ ഷാപ്പുപടി​യി​ൽ ചെത്ത് തൊഴിലാളി പനയിൽ തൂങ്ങി മരിച്ചു. കക്കാട്ടുകുടി വീട്ടിൽ ശ്യാംസുന്ദരനാണ് (55) മരിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമി​ക നിഗമനം. ഇന്നലെ രാവിലെ 10.45 ഓടെ നാട്ടുകാർ നോക്കി നിൽക്കെ 40അടി ഉയരമുള്ള പനയുടെ കൈയിൽ കയറി​ൽ തൂങ്ങുകയായി​രുന്നു. മൃതദേഹം താലൂക്ക് ആശുപത്രി​ മോർച്ചറി​യി​ൽ. ഭാര്യ: ഷിജി. മക്കൾ: ശില്പ, ശരത്ത്.

പെരുമ്പാവൂർ ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ബെന്നി മാത്യു, ഷിജോ ജേക്കബ്, ടി.ആർ.അജേഷ് എന്നിവർ ലാഡർ ഉപയോഗിച്ച് പനയിൽ കയറി വലഉപയോഗിച്ച് മൃതദേഹം താഴെയിറക്കി. സേനാംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, പി.കെ. അനിൽ ,ബി.എസ്. സാൻ, യു. ഉജേഷ്, കെ.കെ. ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.