കൊച്ചി: മൂലമ്പിള്ളി -ചാത്തനാട് പദ്ധതി പൂർത്തികരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കടമക്കുടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂലമ്പിള്ളി പാലം ജംഗ്ഷനിൽ സായാഹ്നധർണ നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ' മൂലമ്പിള്ളി പ്രൊജക്ട് പൂർത്തികരിക്കാൻ താത്പര്യപ്പെടുന്നില്ലെങ്കിൽ പദ്ധതി കേന്ദ്ര സർക്കാരിന് കൈമാറാൻ ശുപാർശ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷൈജു, പട്ടികജാതിമോർച്ച ജില്ല പ്രസിഡന്റ് എൻ.എം. രവി, വൈപ്പിൻ മണ്ഡലം പ്രസിഡന്റ് അഡ്വ.വേദരാജ്, ജനറൽ സെക്രട്ടറി ഡോ. ഷിബു, മുൻമണ്ഡലം പ്രസിഡന്റ് വി.വി. അനിൽ ,വൈസ് പ്രസിഡന്റ് എ.കെ. സുരേന്ദ്രൻ, കർഷകമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ കെ.ആർ. ജയപ്രസാദ്, ന്യൂനപക്ഷ മോർച്ച വൈപ്പിൻ മണ്ഡലം പ്രസിഡന്റ് ഡെമീഷ്, എറണാകുളം മണ്ഡലം പ്രസിഡന്റ് അഡ്വ. ജസ്റ്റസ്, കർഷകമോർച്ച മണ്ഡലം സെക്രട്ടി ചന്ദ്രശേഖരൻ നായർ, ബി.ജെ.പി കടമക്കുടി പഞ്ചായത്ത് ജനറൽ സെക്രട്ടറി അജയഘോഷ്, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.