കൊച്ചി: ടി.വി സംസ്‌കാര ചാനലിന്റെ മേധാവിയാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽവിട്ടു. സിഗ്‌നേച്ചർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡിയും തിരുവനന്തപുരം സ്വദേശിയുമായ ബാബു മാധവ് നൽകിയ പരാതിയിൽ ഇന്നലെ ഉച്ചയോടെയാണ് പ്രത്യേക അന്വേഷണസംഘത്തിന് മോൻസണെ വീണ്ടും കസ്റ്റഡിയിൽ ലഭിച്ചത്. ഈ കേസിൽ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടുദിവസം മുമ്പ് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കാക്കനാട് ബോർസ്റ്റൽ സ്കൂളിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് മോൻസണെ തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.