കളമശേരി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫാക്ട് കൊച്ചിൻ ഡിവിഷനിൽ 10 കി.മീ. മിനി മാരത്തൺ നടത്തി. സി. എം. ഡി. കിഷോർ റുംഗ് ത ഫ്ളാഗ് ഓഫ് ചെയ്തു. 80-ാം വയസിൽ സൈക്കിളിൽ സഞ്ചരിച്ച് ലഡാക്കിലെത്തി തിരിച്ചു വന്നയുടൻ മാരത്തണിൽ പങ്കെടുത്ത തൃശൂർ സ്വദേശി എം.പി.ജോസ്, 99 മാരത്തണുകളിലും 200ൽപരം ഹാഫ് മാരത്തണുകളിലും പങ്കെടുത്തിട്ടുള്ള 67 കാരനായ മരട് സ്വദേശി പി.ഐ. പോൾ, മൂന്നു വർഷത്തിനുള്ളിൽ 30 മാരത്തണുകൾ പൂർത്തിയാക്കിയ 70 കഴിഞ്ഞ മരട് സ്വദേശി വിജയലാൽ എന്നിവരെ സി.എം.ഡി ആദരിച്ചു.