കോലഞ്ചേരി: ഒപ്പമുണ്ട് എം.പി. പദ്ധതിയിൽ ബെന്നി ബെഹനാൻ ലഭ്യമാക്കിയ ഓൺലൈൻ പഠനത്തിനാവശ്യമായ ടാബുകൾ ഐരാപുരം മണ്ഡലത്തിൽ വി.പി. സജീന്ദ്രൻ വിതരണം ചെയ്തു. മണ്ഡലം കോൺസ് കമ്മി​റ്റി വൈസ് പ്രസിഡന്റ് ശശീന്ദ്രൻ നായർ അദ്ധ്യക്ഷനായി.യു.ഡി.എഫ് കൺവീനർ സി.പി. ജോയി, ഡി.സി.സി സെക്രട്ടറി എം.ടി. ജോയി, കെ. ത്യാഗരാജൻ, കെ.കെ. വർഗീസ്, നളിനി മോഹനൻ, എ.കെ. പൗലോസ് തുടങ്ങിയവർ സംസാരിച്ചു.