കുറുപ്പംപടി: പട്ടിക ജാതി വികസന വകുപ്പ് സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി രായമംഗലം പഞ്ചായത്ത് ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഒക്ടോബർ 12 നാണ് ക്യാമ്പ്.
ഒല്ലൂർ വൈദ്യരത്നം ഔഷധ ശാലയുമായി സഹകരിച്ചു കൊണ്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. ഒക്ടോബർ 16 ന് അവസാനിക്കും.