adalath
ഏലൂർ നഗരസഭയിലെ ഫെയ്ത്ത് സിറ്റി ചർച്ചിൽ നടന്ന അതിഥി തൊഴിലാളികളുടെ അദാലത്ത്

കളമശേരി: ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഏലൂർ നഗരസഭയിലെ ഫെയ്ത്ത് സിറ്റി ഹാളിൽ അതിഥി തൊഴിലാളികൾക്കുവേണ്ടി നിയമബോധവത്കരണവും അദാലത്തും നടത്തി. കളമശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സി.ആർ. രമ്യ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ മുഖ്യ അതിഥി ആയിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ.ഷെരീഫ്, അംബിക ചന്ദ്രൻ ,കൗൺസിലർ നിസി സാബു, ഡോ.കെ.അഖിൽ, അഡ്വ. കോര പി.ചാക്കോ എന്നിവർ പങ്കെടുത്തു.