icd
മഞ്ഞപ്ര പഞ്ചായത്തിലെ ഐ.സി.ഡി.എസ് പ്രദർശനത്തിന്റെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: ഐ.സി.ഡി.എസിന്റെ നാല്പത്തിയാറാമത് വാർഷികത്തോടനുബന്ധിച്ച് വകുപ്പിന്റെ സേവനങ്ങളുടെയും പദ്ധതികളുടെയും പഞ്ചായത്തുതല പ്രദർശനം സമാപിച്ചു. ഒക്ടോബർ 4 മുതൽ 9 വരെ മഞ്ഞപ്ര പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രദർശനം നടന്നു.

സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനോയ് ഇടശ്ശേരി, വാർഡു മെമ്പർമാരായ സി.വി.അശോക് കുമാർ, വൽസലാകുമാരി, സീന ,ത്രേസ്യാമ്മ, സാജു , ഐ.സി.ഡി.എസ് സൂപ്പർ വൈസർ സീന ഉത്തമൻ ശിശു വികസന പദ്ധതി ഓഫീസർ, സായാഹ്ന ,അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ എന്നിവരും പങ്കെടുത്തു.