കൊച്ചി: പ്ളസ് വൺ പ്രവേശനത്തിനുള്ള രണ്ട് അലോട്ട്മെന്റുകൾ പൂർത്തിയായിരിക്കേ, ഇഷ്ടവിഷയം ലഭിക്കാത്ത എല്ലാത്തിനും എ പ്ളസ് നേടിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ. 26ന് പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുകയാണ് മുന്നിലുള്ള ഏക വഴി. എന്നാൽ, സപ്ളിമെന്ററി ലിസ്റ്റിൽ നിന്ന് പ്രവേശനം നൽകാൻ നീക്കിവച്ച സീറ്റും സർക്കാർ വർദ്ധിപ്പിച്ച മാർജിനൽ സീറ്റും ചേർന്നാലും ഉന്നതവിജയികൾക്ക് ഇത്തവണ ഇഷ്ടവിഷയം കിട്ടാൻ സാദ്ധ്യതയില്ല. പത്തുശതമാനം സീറ്റുകളാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് നീക്കിവച്ചിട്ടുള്ളത്. പതിവിനു വിപരീതമായി ഈ വർഷം സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അവസരവുമില്ല. 1,21,318 പേരാണ് ഫുൾ എ പ്ലസുകാർ. രണ്ട് അലോട്ട്‌മെന്റുകളിലായി ഇവരിൽ 1.12 ലക്ഷം പേർക്ക് പ്രവേശനം നൽകിയെന്നാണ് സർക്കാർ കണക്ക്.
3,61,307 : ആകെ സീറ്റുകൾ
ഒന്നാം അലോട്ട്മെന്റ്
ആകെ അപേക്ഷകർ: 4,65,219
പ്രവേശനം ലഭിച്ചവർ: 2,18,418
രണ്ടാം അലോട്ട്‌മെന്റ്
അലോട്ട് ചെയ്ത സീറ്റുകൾ: 2,69,533
ഇതിൽ പുതിയ അലോട്ട്‌മെന്റ്: 69,642
ഹയർ ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവർ: 44,707
മുഴുവൻ എ പ്ലസ് നേടിയ കുട്ടിക്കുപോലും ഇഷ്ടപ്പെടുന്ന സ്‌കൂളിൽ ആഗ്രഹിക്കുന്ന കോഴ്‌സിന് അഡ്മിഷൻ ലഭിച്ചില്ല. സ്‌കൂൾ,വിഷയ കോമ്പിനേഷൻ മാറാൻ സൗകര്യമൊരുക്കണം.
- എസ്. മനോജ്, ജനറൽ സെക്രട്ടറി,
എ.എച്ച്.എസ്.ടി.എ