ksk-tu
ഉത്തർ പ്രദേശിലെ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു അങ്കമാലി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഉത്തർ പ്രദേശിലെ കർഷകക്കൊലയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ അങ്കമാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. അങ്കമാലി പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന ധർണ ഏരിയ സെക്രട്ടറി കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. രാജു അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.കെ.ഐ.കുരിയാക്കോസ്, ഗ്രേസി ദേവസ്സി, പി.എ.അനീഷ്, സതി ഗോപാലകൃഷ്ണൻ, വിനിത ദിലീപ്, കെ.കെ.മാർട്ടിൻ കെ.കെ.ശിവൻ എന്നിവർ പ്രസംഗിച്ചു.