അങ്കമാലി: അങ്കണവാടിയിൽ പൂന്തോട്ടമൊരുക്കി യൂത്ത് കോൺഗ്രസ്.ചമ്പന്നൂർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ചെടികളും ചെടി ചട്ടികളും കൗൺസിലർ മനു നാരായണൻ അങ്കണവാടി ടീച്ചർ ലില്ലി സാജുവിന് കൈമാറി. ബൂത്ത് പ്രസിഡന്റ് ജെൻസൺ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ജോബിൻ ജോർജ്, റിൻസ് ജോസ്, ഫിലോമിന ജോസ്, മേരി വർഗ്ഗീസ്, നിധിൻ ദേവസ്സി, അജിത്ത് അപ്രേം എന്നിവർ പങ്കെടുത്തു.