കോതമംഗലം: കോതമംഗലം താലൂക്കിൽ 1054 കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡുകൾ നൽകി.ആന്റണി ജോൺ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.കെ.ടോമി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർമാരായ കെ.എ.നൗഷാദ്,റിൻസ് റോയി, സപ്ലൈ ഓഫീസർ ഷാജി.വി.ആർ,റേഷനിങ്ങ് ഇൻസ്പെക്ടർ മുഹമ്മദ് നിയാസ്,ഫുഡ് അഡ്വൈസറി കമ്മിറ്റി അംഗം അഡ്വ.മാർട്ടിൻ സണ്ണി എന്നിവർ സംസാരിച്ചു. ഇനിയും അവശേഷിക്കുന്ന അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണന കാർഡുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.