ആലുവ: ആലുവ - തുരുത്ത് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഇന്ന് മുതൽ നിത്യേന മൂന്ന് സർവീസ് നടത്തും. നടപ്പാലം അടച്ചതിനെ തുടർന്നുള്ള യാത്രാക്ളേശം ചൂണ്ടികാട്ടി തുരുത്തു നിവാസികൾ നിവേദനം നൽകിയ സാഹചര്യത്തിലാണ് വിഷയം എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രാവിലെ 7.20, 8.20, വൈകീട്ട് 5.20നും ആലുവയിൽ നിന്നുമാണ് തുരുത്തിലേക്ക് സർക്കുലർ സർവീസ് നടത്തുന്നത്.