മൂവാറ്റുപുഴ: മുളവൂർ അറേക്കാട് ദേവീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 13 ന് പൂജ വയ്പ്, 14 ന് സരസ്വതി മണ്ഡപത്തിൽ മഹാനവമി പൂജ, വിശേഷാഷൽപൂജകൾ, അർച്ചന, 15 ന് വിജയദശമി, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും. പൂജവയ്പ് വിദ്യാരംഭം എന്നിവയ്ക്ക് മുൻ ശബരിമല മേൽശാന്തി പി.എൻ.നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.