dominic-kavungal
കേരള കോൺഗ്രസ് പാർട്ടിയുടെ 58ാം ജന്മദിനാഘോഷം ആലുവയിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ സിസ്റ്റർ ഗ്രേഷ്യസ് എഫ്.സി.സിക്ക് സാന്ത്വന കിറ്റ് നൽകി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാർട്ടിയുടെ 58ാം ജന്മദിനാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. നസ്രത്ത് അസീസിമന്ദിര വൃദ്ധസദനത്തിൽ സിസ്റ്റർ ഗ്രേഷ്യസിന് സാന്ത്വന കിറ്റ് കൈമാറി.

നിയോജക മണ്ഡലം പ്രസിഡന്റ് സിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ നിർമ്മല ജേക്കബ്ബ്, പാർട്ടി ഭാരവാഹികളായ ജിബു ആന്റണി, ജോയി കാച്ചപ്പള്ളി, സ്റ്റീഫൻ പഴമ്പള്ളി, ജോളി അമ്പാട്ട്, പാലോസ് പടയാട്ടി, ജോഷി മനയമ്പിള്ളി, പി.പി. അയ്യപ്പൻകുട്ടി, പി.എ. സുബൈയർ തുടങ്ങിയവർ പ്രസംഗിച്ചു.