മൂവാറ്റുപുഴ: പ്രതിസന്ധികളെ തരണംചെയ്ത് തൃക്കറൈസ് (നമ്മുടെ അരി) വിപണിയിലേക്കെത്തുന്നു. ഒരുനാട് ഒരുമിച്ച് നിന്നതോടെയാണ് തൃക്ക്പാടശേഖരത്തിൽ കൃഷിയിറക്കാനായത്. തൃക്കപാടത്തെ വിളവെടുത്ത് അരിയാക്കി വിപണിയിലെത്തിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തൃക്കനിവാസികൾ. തൃക്കറൈസ് വിഷരഹിത തനിനാടൻ കുത്തരി ബ്രാൻഡിംഗ് ഉദ്ഘാടനം 17ന് ഉച്ചക്ക് 2ന് മൂവാറ്റുപുഴ നഗരസഭ മിനി കോൺഫറൻൻസ് ഹാളിൽ ഡോ. മാത്യുകുഴൽനാടൻ എം.എൽ.എ നിർവഹിക്കും. മുൻ എം.എൽ.എ ബാബുപോൾ ഏറ്റുവാങ്ങും. നഗരസഭ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷത വഹിക്കും.