കൊച്ചി: കൊവിഡ് സമ്പൂർണ പ്രതിരോധമെന്ന ലക്ഷ്യം കൈവരിക്കാൻ രണ്ടാം ഡോസ് വാക്‌സിനേഷൻ സുപ്രധാനമെന്ന് കളക്ടർ ജാഫർ മാലിക് പറഞ്ഞു . കൊവിഷീൽഡ് രണ്ടാം ഡോസ് എടുക്കേണ്ട ഘട്ടം പിന്നിട്ടവരായി 159576 പേരുണ്ട്. 61733 പേരാണ് കൊവാക്‌സിൻ രണ്ടാം ഡോസ് എടുക്കാനുള്ളത്. ഇവർ എത്രയും വേഗം വാക്‌സിൻ എടുക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. ഓരോ പ്രദേശത്തും വാക്‌സിൻ എടുക്കാനുള്ളവരെ സമീപിച്ച് അവരെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ വാർഡുതല സമിതികൾ മുൻകൈയെടുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. സർക്കാർ ആശുപത്രികളിലും ഔട്ട് റീച്ച് സെന്ററുകളിലും സ്‌പോൺസർ എ ജാബ് പദ്ധതിയിലെ സ്വകാര്യ ആശുപത്രികളിലും സംഘടിപ്പിക്കുന്ന ക്യാമ്പുകളിലും സൗജന്യവാക്‌സിൻ ലഭിക്കും.