ആലുവ: എൻ.സി.പിയുടെ കർഷക തൊഴിലാളി സംഘടനയായ നാഷണലിസ്റ്റ് കർഷക തൊഴിലാളി ഫോറം (എൻ.കെ.ടി.എഫ്.) ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റായി ഹുസൈൻ കുന്നുകരയെയും (ആലുവ) ജനറൽ സെക്രട്ടറിയായി എസ്.ആന്റണിയെയും (കളമശ്ശേരി) തിരഞ്ഞെടുത്തു. സി.ടി.ജോണി വൈസ് പ്രസിഡന്റും കുഞ്ഞുമോൻ കൊച്ചി ട്രഷററുമാണ്.
യോഗം എൻ സി.പി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസിസ് ഉദ്ഘാടനം ചെയ്തു. എൻ.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് പി.ഡി. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കൂട്ടി, സിനുദാസ്, എസ്. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.