മൂവാറ്റുപുഴ: വിവിധ കേരള കോൺഗ്രസുകളുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസിന്റെ 58-ാം ജന്മദിനം ആഘോഷിച്ചു. ജോസഫ് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ജന്മദിന സമ്മേളനം കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ.ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. രാവിലെ കെ.എം.ജോർജിന്റെ പ്രതിമയ്ക്കു മുമ്പിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ജന്മദിന പരിപാടികൾ ആരംഭിച്ചത്. എൻ.ജെ.ജോർജ് നമ്പ്യാ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ ജോസ് വള്ളമറ്റം, വിൻസന്റ് ജോസഫ്, പായിപ്ര കൃഷ്ണൻ, വരുൺ കുരിശിങ്കൽ, റെബ്ബി ജോസ്, ചാക്കോച്ചൻ തുലാമറ്റം, രാജു കണിമറ്റം, സജി ചാക്കോ, തങ്കപ്പൻ കുന്നത്ത്, ടോമി പാലമല, ജോസ് കുര്യാക്കോസ്, സേവി പൂവൻ, റെജി കപ്യാരട്ടേൽ, നിജോ ചുണ്ടങ്ങായിൽ, സോജൻ ജോർജ്, ജോൺ പൊങ്ങണത്തിൽ ജോബി മുണ്ടയ്ക്കൽ, ജിജോ ജോയി, ജോളി വട്ടക്കുഴി എന്നിവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ കേരളകോൺഗ്രസ് (എം) ജില്ലാ ട്രഷറർ ജോയി നടുക്കുടി പതാക ഉയർത്തി. തുടർന്നു നടന്ന ജന്മദിന സമ്മേളനവും ജോയി നടുക്കുടി ഉദ്ഘാടനം ചെയ്തു. കല്ലൂർക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ.ജോബി ജോസ് പാർട്ടി പതാക ഉയർത്തി. പാർട്ടി നേതാക്കളായ ജോയി തോമസ് പെരുമ്പിള്ളികുന്നേൽ, ലംബൈ മാത്യു, ജോ യിജോസഫ്, ബാബു മനയ്ക്ക് പറമ്പൻ, ജോളി ചെരുവിൽ, ജോസ് ഇടശ്ശേരി, ബേബി മുണ്ടൻ ചിറ, ജോമോൻ ജേക്കബ്, ജോർജ് പുത്തൻപുര, ജോസ് തട്ടു പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.