ആലുവ: ആലുവ അർബൻ സഹകരണ ബാങ്ക് സ്റ്റാഫ് വെൽഫെയർ ഫണ്ട് ബിരുദ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ മക്കളെ ആദരിച്ചു. ബാങ്ക് ചെയർമാൻ ബി.എ. അബ്ദുൾ മുത്തലിബ് അവാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് വി.എ. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജോസ് സെബാസ്റ്റ്യൻ ചിറ്റിലപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ജനറൽ മാനേജർ കെ.കെ.റബീന, സെക്രട്ടറി കെ.എ.നൗഷാദ്, എൻ.എൽ. സൂസി, കെ.എസ്. റഷീദ, കെ.എച്ച്. കുഞ്ഞുമോൾ, പി.ജയലക്ഷ്മി, എ.എസ്. സുധീഷ് എന്നിവർ സംസാരിച്ചു.