മൂവാറ്റുപുഴ: മൃഗസംരക്ഷണ വകുപ്പും മൂവാറ്റുപുഴ നഗരസഭയും സംയുക്തമായി ആവിഷ്കരിച്ചിരിക്കുന്ന അടുക്കള മുറ്റത്ത് കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി മുട്ട കോഴികളുടെ വിതരണം നടന്നു. മൂവാറ്റുപുഴ ഗവൺമെന്റ് മൃഗാശുപത്രി അങ്കണത്തിൽ നഗരസഭ ചെയർമാൻ പി.പി.എൽദോസ് കോഴി വിതരണോദ്ഘാടനം നിർവഹിച്ചു . മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ , രാജശ്രീ രാജു, സീനിയർ വെറ്റിനറി ഓഫീസർ ഡോ.പി.എസ്.ഷമീം, സർജൻ ഡോ.പി.കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു. പദ്ധതിപ്രകാരം 46 ദിവസം പ്രായം വരുന്ന 4000 മുട്ട കോഴികളെയാണ് വിതരണം ചെയ്യുക. ഒരാൾക്ക് 10 കോഴികൾ എന്ന നിലയിൽ 400 യൂണിറ്റ് 50% സബ്സിഡിയോടെ ലഭ്യമാക്കും. ഇന്നലെ 2100 കോഴികളെ വിതരണം ചെയ്തു.