ആലുവ: യുവമോർച്ച ആലുവ നിയോജകമണ്ഡലം കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കാൻ സ്ളേറ്റും പെൻസിലും അയച്ചു. പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, സെക്രട്ടറി ജയപ്രകാശ് കുന്നത്തേരി, മണ്ഡലം സെക്രട്ടറിമാരായ എ.ആർ. ഹരിലാൽ, കണ്ണൻ തുരുത്ത് എന്നിവർ ചേർന്ന് ആലുവ മുഖ്യതപാൽ ഓഫീസ് മുഖേനയാണ് തപാൽ അയച്ചത്.