മൂവാറ്റുപുഴ: ഉത്തർപ്രദേശിലെ ലംഖിപൂരിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പായിപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേഴക്കാപ്പിള്ളിയിൽ നടന്ന പ്രതിഷേധ സദസ് എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം നൗഷാദ് വലിയപറമ്പിൽ, അനിൽ.എ.എ, സനു വേണുഗോപാൽ എന്നിവർ സംസാരിച്ചു.