മൂവാറ്റുപുഴ: എ.ഐ .വൈ.എഫ് മാറാടി ലോക്കൽ കൺവെൻഷൻ സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ഒ.സി. ഏലിയാസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പോൾ പൂമറ്റം മുഖ്യ പ്രഭാഷണം നടത്തി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.എസ്.റെജിമോൻ, ദാസ് ,സുനിൽ, ശ്രീശാന്ത് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബേസിൽ രാജു(പ്രസിഡന്റ്) ,സുകേഷ് കൃഷ്ണകുമർര്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.