വൈപ്പിൻ: വേലിയേറ്റം കാരണം വീടുകളിലും പറമ്പുകളിലും വെള്ളം കയറി ഉണ്ടാകുന്ന കെടുതികളെ ചെറുക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കുഴുപ്പിള്ളി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. അയ്യമ്പിള്ളി സഹകരണ നിലയത്തിൽ കൂടിയ സമ്മേളനം ജില്ലാ കമ്മറ്റി അംഗം എം.കെ.ശിവരാജൻ ഉദ്ഘാടനം ചെയ്തു. ഇ.എൻ.ദിവാകരൻ, തുളസിസോമൻ, എൻ.എസ്.സൂരജ് എന്നിവർ സമ്മേളനം നിയന്ത്രിച്ചു. ഒ.കെ.കൃഷ്ണകുമാറിനെ വീണ്ടും എൽ.സി. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.