വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിൽ പൊതു ശ്മശാനവും പൊതുകളിസ്ഥലവും നിർമ്മിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് സി.പി.എം എടവനക്കാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പുളിക്കാനാട്ട് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ജില്ലാസെക്രട്ടറിയേറ്റ് അംഗം കെ.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.ജെ. ആൽബി, ബി.യു. അശോകൻ, ബിന്ദു ബെന്നി എന്നിവർ സമ്മേളനം നിയന്ത്രിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.യു.ജീവൻമിത്രയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.