കൊച്ചി: കേരള കോൺഗ്രസ് 58-ാം സ്ഥാപകദിനത്തോട് അനുബന്ധിച്ചു എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി വിവിധ കേന്ദ്രങ്ങളിൽ യോഗങ്ങൾ നടത്തി. എളമക്കര താന്നിക്കൽ ജംഗ്ഷനിലും കച്ചേരിപ്പടിയിലും എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.രാജു വടക്കേക്കര പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ദിനേശ് കർത്ത, യു.ഡി.എഫ് എറണാകുളം നിയോജക മണ്ഡലം കൺവീനർ ബേബി ജോൺ പൊട്ടാനിയിൽ, ജനറൽ സെക്രട്ടറി ബേബി ഈരത്തറ, എറണാകുളം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ബിജു, മണ്ഡലം വൈസ് പ്രസിഡന്റ് ജേക്കബ് വേട്ടപ്പറമ്പിൽ, ജോസി.കെ.ജി, സോജൻ, ശാരി സോജൻ എന്നിവർ സംസാരിച്ചു.