susamma
നെടുമ്പാശേരി മേഖല മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച വ്യാപാരി കർഷകർക്കുള്ള കർഷക മിത്ര അവാർഡ് വിതരണം കൃഷി അസിസ്റ്റന്റ് ഡയറക്ടർ സൂസമ്മ ജോൺ നിർവഹിക്കുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ്ബ് മാതൃക കർഷകരെയും വിദ്യാർത്ഥി കർഷക പ്രതിഭകളേയും കർഷക മിത്ര അവാർഡ് നൽകി ആദരിച്ചു. കൃഷി അസിസ്റ്റന്റ് ഡയക്ടർ സൂസമ്മ ജോൺ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായി.

പി.ജെ. കുര്യച്ചൻ, ആനി റപ്പായി, മോളി ഡേവിസ്, കോമളം മോഹനചന്ദ്രൻ എന്നിവരാണ് കർഷകമിത്ര അവാർഡിന് അർഹരായത്. നയന സാലു, ക്രിസ്റ്റ സിജോ എന്നീ വിദ്യാർത്ഥി പ്രതിഭകളെയും ആദരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ മുഖ്യപ്രഭാഷണം നടത്തി. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ടി.എസ്. ബാലചന്ദ്രൻ, പി.കെ.എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ്, പി.പി. ശ്രീവത്സൻ, സാലു പോൾ, കെ.ജെ. പോൾസൺ, ടി.എസ്. മുരളി, സിജോ ജോർജ്, സുബൈദ നാസർ, ഷൈബി ബെന്നി, ആനി റപ്പായി തുടങ്ങിയവർ പ്രസംഗിച്ചു. ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക ഉല്പന്നങ്ങളുടെ വില്പനക്കായി ആഴ്ചചന്ത ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.