കൊച്ചി : ചേരാനെല്ലൂർ ഉന്നതതല ജലസംഭരണിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ്‌ലൈൻ ഇന്റർകണക്ഷൻ പ്രവർത്തികൾ നാളെ നടക്കുന്നതിനാൽ ഇടപ്പള്ളി, കുന്നുംപുറം, പോണേക്കര, എളമക്കര, ദേശാഭിമാനി, പാലാരിവട്ടം, പാടിവട്ടം, തമ്മനം, മാമംഗലം എന്നിവിടങ്ങളിലും ചേരാനെല്ലൂർ പഞ്ചായത്തിലെ ഒന്ന് മുതൽ ഒമ്പത് വരെയും, 13 മുതൽ 17 വരെയും ഭാഗികമായും ജലവിതരണം തടസപ്പെടും.