കൊച്ചി: ആധുനിക കൊവിഡ് പ്രതിരോധ സംവിധാനം ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ പ്രസ്‌ക്ലബ്ബായി എറണാകുളം പ്രസ് ക്ലബ്ബ്. കൊവിഡ് വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയെ അൾട്രാ വയലറ്റ് രശ്മികളിലൂടെ പ്രതിരോധിക്കുന്ന പ്യൂറോസോൾ ഡിസ്ഇൻഫക്ഷൻ സംവിധാനമാണ് പ്രസ്‌ക്ലബ്ബിൽ സ്ഥാപിച്ചത്. ഇത്തരം സംവിധാനമുള്ള രാജ്യത്തെ ആദ്യപ്രസ്‌ക്ലബ്ബായി എറണാകുളം പ്രസ് ക്ലബ്ബിനെ ഇവിടെ നടന്ന ചടങ്ങിൽ മന്ത്രി പി .രാജീവ് പ്രഖ്യാപിച്ചു. എച്ച്.എസ്.ഇ എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് പ്യൂറോസോൾ ഡിസിൻഫക്ഷൻ സംവിധാനം വികസിപ്പിച്ചത്. പ്രസ്‌ക്ലബ്ബിന്റെ മീഡിയ റൂമിലും ഓഫീസിലും സ്ഥാപിച്ചിട്ടുള്ള സംവിധാനമാണ് കൊവിഡ് പ്രതിരോധത്തിന് സഹായിക്കുന്നത്. കോട്ടയം സ്വദേശികളായ ഷാജി ജേക്കബ്ബ്, ടോണി ജോസഫ് എന്നിവരാണ് ഇതിനു പിന്നിൽ.