ആലുവ: നഗരത്തിലെ ഹൈന്ദവ - മുസ്ലീം ദേവാലയങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണ ശ്രമം. ബാങ്ക് കവല ശ്രീകൃഷ്ണ ടെമ്പിൾ റോഡിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെയും സമീപമുള്ള സേട്ട് ജുമാ മസ്ജിദിലെയും ഭണ്ഡാരങ്ങളാണ് കുത്തിതുറക്കാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച്ച രാത്രിയിലാണ് മോഷണ ശ്രമം നടന്നത്. പള്ളി ഭണ്ഡാരത്തിന്റെ താഴ് തകർത്തെങ്കിലും ഇരുമ്പ് വാതിൽ തുറക്കാനായില്ല. ക്ഷേത്ര ഭണ്ഡാരത്തിന്റെ താഴ് തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാൽ രണ്ടിടത്തും പണമൊന്നും നഷ്ടമായിട്ടില്ല. പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു. കുറച്ചു നാൾ മുമ്പും മസ്ജിദ് ഭണ്ഡാരം കുത്തിതുറക്കാൻ ശ്രമം നടന്നിരുന്നു.