ആലുവ: ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ വ്യാപാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'മെറിറ്റ് 21' സിനിമാ താരം രേഷ്മ രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എം.നസീർ ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ജെ.റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, എം.പദ്മനാഭൻ നായർ, കെ.സി.ബാബു, പി.എം. മൂസാക്കുട്ടി, ഐ.ബി. രഘുനാഥ്, ടി.എ. സജീവ് ദേവ്, അജ്മൽ കാമ്പായി തുടങ്ങിയവർ സംസാരിച്ചു.