കൊച്ചി: വി.പി.എസ് ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ വി.പി.എസ് ലേക്‌ഷോർ മെഡിക്കൽ സെന്റർ കോഴിക്കോട്ട് ഇന്ന് പ്രവർത്തനം തുടങ്ങും. രാവിലെ 9.30ന് മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. വി.പി.എസ് ലേക്‌ഷോർ ഹോസ്‌പിറ്റൽ സി.ഇ.ഒ എസ്.കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിക്കും.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എം.കെ. രാഘവൻ എം.പി., എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഡോ.എം.കെ. മുനീർ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, കളക്ടർ ഡോ. നരസിംഹുഗരി തേജ് ലോഹിത് റെഡ്ഡി എന്നിവർ മുഖ്യാതിഥികളാകും. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.