df

കൊച്ചി: പൊതുസമൂഹത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ട് ആസ്റ്റർ മെഡ്‌സിറ്റി കമ്മ്യൂണിറ്റി ഔട്ട് റീച്ച് സെന്ററുകൾക്ക് തുടക്കം. ചേരാനല്ലൂർ, ഏലൂർ, കടമക്കുടി, വരാപ്പുഴ ഗ്രാമപഞ്ചായത്തുകളും സെന്റ് തെരേസാസ് കോളേജ്, യു.സി കോളേജ്, ഡിപാർട്ട്‌മെന്റ് ഒഫ് സോഷ്യൽ വർക്ക് രാജഗിരി എന്നിവരുമായി ചേർന്നാണ് ഔട്ട് റീച്ച് സെന്ററുകൾ പ്രവർത്തിക്കുക. ചടങ്ങിൽ കാഫർണാം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക സിസ്റ്റർ ജൂലിയറ്റ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, ഏലൂർ മുനിസിപ്പാലിറ്റി ചെയർമാൻ എ.ഡി. സുജിൽ, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.