കൊച്ചി: വിദ്യാലയങ്ങളിൽ ദുരന്തസാദ്ധ്യത ലഘൂകരണവുമായി ബന്ധപെട്ട് സ്‌കൂൾ സുരക്ഷാ സംബന്ധിച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനായി ജില്ലാതലത്തിൽ സ്‌കൂൾ ഉപദേശക സമിതി രൂപീകരിച്ചു. സമിതിയുടെ ചെയർമാൻ കളക്ടറും കൺവീനർ ജില്ലാ വിദ്യാഭ്യാസ ഡയറക്ടറും ആയിരിക്കും. കൊച്ചി സിറ്റി ജില്ലാ പൊലീസ് മേധാവി, ദുരന്ത നിവാരണ വിഭാഗംഡെപ്യൂട്ടി കളക്ടർ , എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി, എറണാകുളം ആർ.ടി.ഒ, മൂവാറ്റുപുഴ ആർ.ടി.ഒ , ജില്ലാ മെഡിക്കൽ ഓഫീസർ, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ , ഫയർ ആൻഡ് റെസ്‌ക്യുഅസിസ്റ്റന്റ് ഡിവിഷണൽ ഓഫീസർ തുടങ്ങിയവരാണ് മറ്റംഗങ്ങൾ .