kaniv-paravur-
പറവൂർ നഗരസഭയുടെ വയോജന പരിപാലന കേന്ദ്രത്തിലേക്ക് കനിവ് പാലിയേറ്റീവ് കെയർ സെന്റർ നൽകിയ പുതപ്പുകൾ സെക്രട്ടറി എൻ.എസ്.അനിൽകുമാർ, നഗരസഭ ചെയർപേഴ്സൺ വി.എ.പ്രഭാവതി എന്നിവർ ചേർന്ന് അന്തേവാസികൾക്ക് കൈമാറുന്നു

പറവൂർ: ലോകപാലിയേറ്റീവ് ദിനാചരണം നഗരസഭയുടെ വയോജന പരിപാലന കേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പം ആചരിച്ച് കനിവ് പാലിയേറ്റീവ് കെയർ സെന്ററിലെ പ്രവർത്തകർ. ഇവർക്കാവശ്യമായ പുതപ്പുകൾ സെക്രട്ടറി എൻ.എസ്.അനിൽകുമാറിൽ നിന്ന് നഗരസഭ ചെയർപേഴ്സൺ വി.എ.പ്രഭാവതി ഏറ്റുവാങ്ങി. പ്രസിഡന്റ് ടി.വി.നിഥിൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.എ.വിദ്യാനന്ദൻ, ഡോ. ടി.ആർ. രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടുവള്ളി ആൽഫാ സാന്ത്വനകണ്ണിയുടെ നേതൃത്വത്തിൽ ലോകപാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കൈതാരം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് കേഡറ്റ്സ് നടത്തിയ പരേഡ് സബ് ഇൻസ്പെക്ടർ അരുൺ തോമസ് ഫ്ളാഗ് ഓഫ് ചെയ്തു. കോട്ടുവള്ളി ചുള്ളിക്കാട്ടിൽ ലൂയീസ് ദേവസിക്കുട്ടിയുടെ സ്മരണക്കായി 100 രോഗികളുടെ പരിചരണം സോജൻ ചുള്ളിക്കാടും 40 രോഗികളുടെ പരിചരണം മുൻ പഞ്ചായത്ത് സെക്രട്ടറി പി.സി.വിൽസണും ഏറ്റെടുത്തു. സ്പോൺസർഷിപ്പിന്റെ സമ്മതപത്രം കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷാജി ഏറ്റുവാങ്ങി. എം.ബി. സ്യമന്തഭദ്രൻ, വി.സി. റൂബി, വി.എസ്. മനോജ് തുടങ്ങിയവർ പങ്കെടുത്തു.