കൊച്ചി: വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് കൂടുതൽ വനപാലകരെ നിയമിക്കണമെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എഫ്.എസ്.എ) സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തെ ഫലപ്രദമായി ചെറുക്കുന്നതിനും ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും നിലവിലുള്ള സംവിധാനം അപര്യാപ്തമായതിനാൽ കൂടുതൽ ജീവനക്കാർ ആവശ്യമുണ്ടെന്ന് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കൊച്ചിയിൽ ചേർന്ന സമ്മേളനം എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. കെ.എഫ്.എസ്.ഇസംസ്ഥാന പ്രസിഡന്റ് വിജി പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ.രാജൻ, വി.ജി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.