മുളന്തുരുത്തി: പിറവം മണ്ഡലത്തിലെ ആർ.എസ്.പി പ്രവർത്തകർ ഇന്ന് സി.പി.ഐയിൽ ചേരും. ഇന്ന് വൈകിട്ട് മൂന്നിന് പള്ളിത്താഴത്ത് നടക്കുന്ന ലയനസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ കെ.എം ജോർജ് അറിയിച്ചു. 142 പ്രവർത്തകർക്ക് അംഗത്വം നൽകുവാൻ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.