kpms

കൊച്ചി: സംവരണം പാലിക്കുന്നതിനായി എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് വി.സി.ശിവരാജൻ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻ ജനറൽ സെക്രട്ടറി തുറവൂർ സുരേഷിനെ പുറത്താക്കിയ നടപടിക്ക് കൗൺസിൽ അംഗീകാരം നൽകി. പുതിയ ജനറൽ സെക്രട്ടറിയായി സി.കെ.സുരേന്ദ്രൻ, വർക്കിംഗ് പ്രസിഡന്റായി എ.ജി.പുരുഷോത്തമൻ, അസിസ്റ്റന്റ് സെക്രട്ടറിയായി കെ.ശശികുമാർ‌ എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.

ദേശീയ സഭാരി കർമ്മചാരി കമ്മീഷൻ അംഗം പി.പി. വാവയ്ക്ക് സ്വീകരണം നൽകി. സംസ്ഥാന കമ്മിറ്റി അംഗം എം.കെ.പുഷ്കരൻ, ട്രഷറർ പി.കെ.സുബ്രൻ എന്നിവർ സംസാരിച്ചു.