കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് 17ന് രാവിലെ 8.30 മുതൽ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.

യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ പതാക ഉയർത്തും. യൂണിയൻ കൺവീനർ എം.ഡി അഭിലാഷ് പങ്കെടുക്കും. 10.30ന് 'ശാഖ റെക്കാർഡുകളും സംഘടന പ്രവർത്തനവും' എന്ന വിഷയത്തിൽ രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ ക്ലാസെടുക്കും. ഉച്ചക്ക് 2ന് 'എസ്.എൻ.ഡി.പി യോഗവും സമകാലീന വിഷയവും' എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.ടി.മന്മഥൻ ക്ലാസ് എടുക്കും. 4ന് ക്യാമ്പ് അവലോകനം. 5ന് ക്യാമ്പ് സമാപന സമ്മേളനവും ഗുരുസ്മരണയും.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ടി.കെ.പത്മനാഭൻ, കെ.പി.ശിവദാസ്, എൽ.സന്തോഷ്, കെ.കെ.മാധവൻ, ടി.എം.വിജയകുമാർ, സി.വി.വിജയൻ എന്നിവർ സംസാരിക്കും.