പറവൂർ: കൊവിഡ് നെഗറ്റീവായി വീട്ടിൽ വിശ്രമത്തിലായിരുന്ന വൃദ്ധൻ മരിച്ചു. നന്ത്യാട്ടൂക്കന്നം അമേപറമ്പ് കാവത്തുപറമ്പിൽ ഉണ്ണിയാണ് (84) മരണമടഞ്ഞത്. കൊവിഡ് ബാധിതനായി ആശുപത്രിയിലായിരുന്നെങ്കിലും കൊവിഡ് നെഗറ്റിവായതിനെ തുടർന്ന് സെപ്റ്റംബർ 25ന് ആശുപത്രി വിട്ടിരുന്നു. ഭാര്യ: സരോജിനി .മക്കൾ: ദിലീപ്, ബിന്ദു, ബീന, മരുമക്കൾ സുജ, സുനി, പ്രേമൻ.